Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ സ്റ്റീൽ ബ്രിട്ടനിലെ ഒരു ബിസിനസ് വിൽക്കുന്നു

Tata steel

ന്യൂഡൽഹി ∙ ടാറ്റ സ്റ്റീൽ ബ്രിട്ടനിലെ ‘സ്പെഷൽറ്റി സ്റ്റീൽ’ ബിസിനസ് ലിബർട്ടി ഹൗസ് ഗ്രൂപ്പിന് വിൽക്കുന്നു. 840 കോടി രൂപയുടെ ഇടപാടാണിത്. ബ്രിട്ടനിലെ ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ ഈ വിൽപന നടത്തുന്നത്. ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്ത നയിക്കുന്ന കമ്പനിയാണ് ലിബർട്ടി ഹൗസ് ഗ്രൂപ്പ്. വിമാന, വാഹന നിർമാണ രംഗങ്ങളിലേക്കുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ നിർമിക്കുന്ന ഫാക്ടറിയാണ് ‘സ്പെഷൽറ്റി സ്റ്റീലി’ന്റേത്. 1700 ജീവനക്കാരാണുള്ളത്.