ടാറ്റയെ ജാഗ്വാർ രക്ഷിച്ചു

ന്യൂഡൽഹി ∙ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ 467 കോടി രൂപ നഷ്ടം നേരിട്ടെങ്കിലും ബ്രിട്ടനിലെ ജാഗ്വാർ ലാൻഡ് റോവറിലെ പെൻഷൻ പദ്ധതിയിൽ നടപ്പാക്കിയ മാറ്റംമൂലം 3609 കോടി രൂപ ലാഭം നേടാനായതിനാൽ ടാറ്റ മോട്ടോഴ്സ് ഏപ്രിൽ–ജൂൺ ത്രൈമാസത്തിൽ ലാഭം രേഖപ്പെടുത്തി. 3200 കോടി രൂപയാണു ലാഭം.

ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) നൽകുന്നതാണു കമ്പനിയുടെ വിറ്റുവരവിന്റെ മൂന്നിൽ രണ്ടും. ബ്രിട്ടൻ അടക്കമുള്ള വിപണികളിൽ ഏപ്രിൽ–ജൂൺ കാലയളവിൽ ജെഎൽആറിനു വിൽപന കുറവായിരുന്നു.

ജെഎൽആർ പെൻഷൻ പദ്ധതി പുനഃസംഘടന നടപ്പാക്കിയില്ലെങ്കിൽ ടാറ്റ മോട്ടോഴ്സ് മൊത്തത്തിൽ നഷ്ടം രേഖപ്പെടുത്തേണ്ടി വരുമായിരുന്നു. ഇന്ത്യയിൽ വാണിജ്യ വാഹന വിൽപനയാണു വൻ നഷ്ടം നേരിട്ടത്. കാറുകളുടെ കാര്യത്തിൽ 4.7% വിൽപന കൂടിയിട്ടുണ്ട്.