Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി പോർട്ട് ട്രസ്റ്റ് ലാഭത്തിൽ

Port Trust

കൊച്ചി ∙ 10 വർഷത്തിനിടെ ആദ്യമായി കൊച്ചി പോർട്ട് ട്രസ്റ്റ് ലാഭത്തിൽ. തുറമുഖം വഴിയുള്ള മൊത്തം ഗതാഗതനിരക്കിൽ 16.51% വർധന. 2017–18 സാമ്പത്തിക വർഷത്തിൽ കണ്ടെയ്നർ നീക്കത്തിലും നേട്ടമുണ്ടാക്കി. 13% ആണു വർധന. 509 കോടി രൂപയാണു വരുമാനം. മുൻവർഷം 496.43 കോടി രൂപയായിരുന്നു.

കൊച്ചി റിഫൈനറിയുടെ വൻ വികസന പ്രവർത്തനങ്ങളാണു തുറമുഖത്തിന്റെ കുതിപ്പിനു കാരണമായ ഘടകങ്ങളിലൊന്ന്. എണ്ണ സംബന്ധമായ ചരക്കുനീക്കത്തിൽ 18.17% വർധനയുണ്ടായെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാൻ പി. രവീന്ദ്രൻ, ഡപ്യൂട്ടി ചെയർമാൻ എ.വി. രമണ എന്നിവർ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളിൽ കാർഗോ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന നിരക്ക് കൈവരിച്ചിരിക്കുകയാണു കൊച്ചി. 42 ആഡംബര കപ്പലുകൾ ഈ സാമ്പത്തിക വർഷത്തിൽ കൊച്ചി സന്ദർശിച്ചു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കനുസരിച്ച് എറണാകുളം വാർഫിൽ ക്രൂസ് ടെർമിനൽ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്. സിമന്റ് ഇറക്കുമതി പ്രോൽസാഹിപ്പിക്കാൻ ഫ്ലോട്ടിങ് ജെട്ടി സജ്ജമാക്കാനുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ട്.