10 ബാങ്കുകൾക്ക് പുതിയ സാരഥികൾ

ന്യൂഡൽഹി ∙ രാജ്യത്തെ 10 ബാങ്കുകളിൽ പുതിയ മാനേജിങ് ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരെ കേന്ദ്ര സർക്കാർ നിയമിച്ചു. എസ്ബിഐ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർമാരായ പദ്മജാ ചുന്ദ്രുവിനെ ഇന്ത്യൻ ബാങ്കിലും മൃത്യുഞ്ജയ് മഹാപത്രയെ സിൻഡിക്കറ്റ് ബാങ്കിലും പല്ലവ് മഹാപത്രയെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും ജെ. പക്കീർ സാമിയെ ആന്ധ്രാ ബാങ്കിലും ഖമ്മം ശേഖറെ ദേനാ ബാങ്കിലും എംഡിയും സിഇഒയുമായി നിയമിച്ചു. 

സിൻഡിക്കറ്റ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.എസ്. മല്ലികാർജുന റാവുവിനെ അലഹബാദ് ബാങ്കിലും, അലഹബാദ്  ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരിശങ്കറെ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലും ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എ.എസ്. രാജീവിനെ ബാങ്ക് ഓഫ് മഹാരാഷ്്ട്രയിലും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അതുൽ കുമാർ ഗോയലിനെ യൂക്കോ ബാങ്കിലും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ പ്രധാനെ അതേ ബാങ്കിലും നിയമിച്ചിട്ടുണ്ട്.