Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ചാര ലോകത്തിന് കുമരകത്തോട് ഇഷ്ടം

kumarakom

കോട്ടയം ∙  പ്രളയത്തെ അതിജീവിച്ച കുമരകത്തേക്കു സഞ്ചാരികളെ ആകർഷിച്ചു രാജ്യാന്തര സഞ്ചാര വെബ്സൈറ്റുകളിൽ പ്രചാരണം തുടങ്ങി. പ്രളയത്തിൽ നിന്നു കുമരകം കരകയറി, റിസോർട്ടുകളിലെ നിരക്കുകളിൽ ഇളവുകൾ ലഭിക്കുന്നു, ഈ അവസരം സഞ്ചാരികൾ ഉപയോഗിക്കണം തുടങ്ങിയ കാരണങ്ങൾ നിരത്തിയാണു സഞ്ചാര മാധ്യമലോകം കുമരകത്തേക്ക് ആകർഷിക്കുന്നത്. 

ട്രിപ്പ് അഡ്വൈസർ അടക്കമുള്ള വെബ്സൈറ്റുകൾ  കുമരകത്തിനായി രംഗത്തുണ്ട്. ഓൺലൈൻ ബുക്കിങ് വെബ്സൈറ്റുകൾ 30 ശതമാനം വരെ റിസോർട്ട് നിരക്കുകളിൽ ഇളവും നൽകുന്നു. കേരള ട്രാവൽ മാർട്ട് കഴിഞ്ഞു വിദേശ ടൂർ ഓപ്പറേറ്റർമാർ കുമരകം സന്ദർശിച്ച ശേഷമാണു സഞ്ചാരലോകത്തിന്റെ മനംമാറ്റം.  വെബ്സൈറ്റുകളിൽ ഇളവുകൾ നൽകിയതോടെ ബുക്കിങ് കൂടിയെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ്  പ്രസിഡന്റ് സലിം എം. ദാസ് പറഞ്ഞു.റഞ്ഞു.