Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ കോച്ചർ: 2016ലെ റിപ്പോർട്ട് പിൻവലിച്ചു

chanda-kochhar ചന്ദ കൊച്ചാർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഐസിഐസിഐ ബാങ്ക് മുൻ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ കോച്ചറിന് എതിരേ നടന്ന അന്വേഷണത്തിൽ 2016 ൽ അനുകൂല റിപ്പോർട്ട് നൽകിയ അഭിഭാഷക സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൽദാസ് റിപ്പോർട്ട് പിൻവലിച്ചു. ഈ വർഷം മാർച്ചിൽ നടത്തിയ അന്വേഷണത്തിലും ബാങ്ക് കോച്ചറിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇത് 2016 ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും ബാങ്ക് പറഞ്ഞു.  എന്നാൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ 2016–ലെ റിപ്പോർട്ടിന് സാധുതയില്ലെന്ന് അഭിഭാഷക സ്ഥാപനം അറിയിച്ചതായി ബാങ്ക് പറയുന്നു.