കൊച്ചി ∙ റബർ രംഗത്തെ കർഷകർ മുതൽ ഉപഭോക്താക്കൾ വരെ ഉൾപ്പെടുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്നതരം റബർ നയത്തിനു കേന്ദ്രം രൂപം നൽകുകയാണെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
കേന്ദ്രസർക്കാരും കേരള, ത്രിപുര സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സ് ഇതിനായി രൂപീകരിച്ചിരുന്നു. റിപ്പോർട്ട് തയാറാണ്. റബർ കർഷകർക്കും വ്യവസായത്തിനും ഉപയോഗപ്പെടുന്ന നിർദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ റബർ മീറ്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി നൽകിയ വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.