ടൂറിസത്തിൽ കൈകോർത്ത് ഇന്ത്യ, കൊറിയ

ന്യൂഡൽഹി ∙ ടൂറിസം രംഗത്തെ സഹകരണത്തിന് ഇന്ത്യയും കൊറിയയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വിനോദസഞ്ചാര മേഖലയിൽ നയതന്ത്ര സഹകരണം ഉറപ്പുവരുത്തുക, ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുക, ഇരുരാജ്യങ്ങളിലെയും ടൂർ ഓപറേറ്റർമാരും ഹോട്ടലുകളും അടക്കമുള്ള സംരംഭകർ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിൽ എക്സ്‍ചേഞ്ച് പ്രോഗ്രാമുകൾ ഉറപ്പാക്കുക, നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കുക തുടങ്ങിയവയാണു ലക്ഷ്യം.