മുംബൈ ∙ സത്യം ഒടുവിൽ ജയിക്കും. അതിനുള്ള നടപടിക്രമങ്ങൾ എത്ര വേദനാജനകം ആണെങ്കിലും. രത്തൻ ടാറ്റ പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി ടാറ്റ ഗ്രൂപ്പിനും തന്റെ സൽപ്പേരിനും കളങ്കം ചാർത്താൻ ചില നീക്കം നടക്കുകയാണ്. 150 വർഷമായി പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് ടാറ്റ. സത്യസന്ധമായ രീതിയിലുള്ള ഭരണനിർവഹണമാണു നടക്കുന്നത്.
ഓഹരി ഉടമകൾ അകമഴിഞ്ഞ പിന്തുണയാണു നൽകുന്നതെന്നും രത്തൻ ടാറ്റ പറഞ്ഞു.