Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ‘ഹെക്സ’ എത്തി; വില 12 ലക്ഷം മുതൽ

PTI1_18_2017_000091B എസ്‌യുവി ഹെക്സ മുംബൈയിൽ ടാറ്റ മോട്ടോഴ്സ് സിഇഒ ഗുന്തർ ബ്യൂചെക് അവതരിപ്പിക്കുന്നു.

മുംബൈ ∙ ടാറ്റ മോട്ടോഴ്സ് എസ്‌യുവി ‘ഹെക്സ’ വിപണിയിലെത്തിച്ചു. 11.99 ലക്ഷം രൂപ മുതൽ 17.49 ലക്ഷം വരെയാണു ഡൽഹി ഷോറൂം വില. ആറു സീറ്റ്, ഏഴു സീറ്റ് പതിപ്പുകളുണ്ട്. 2.2 ലീറ്റർ ഡീസൽ എൻജിനുള്ള ഹെക്സയ്ക്ക് 6–സ്പീഡ് ഓട്ടമാറ്റിക്, 5–സ്പീഡ് മാനുവൽ, 6–സ്പീഡ് മാനുവൽ ഗിയർ ബോക്സുകളുണ്ട്.

മഹീന്ദ്ര എക്സ്‌യുവി 500, ടൊയോട്ട ഇന്നോവ ക്രസ്റ്റ എന്നിവയുടെ വിഭാഗത്തിലേക്കാണു ഹെക്സ എത്തുന്നത്. തുടക്ക വേരിയന്റായ എക്സ്ഇയ്ക്ക് 148 ബിഎച്ച്പി കരുത്തുള്ള എൻജിനും 5–സ്പീഡ് മാനുവൽ ഗിയറുമാണ്. മറ്റു വേരിയന്റുകളിൽ 154 എച്ച്പിയാണു കരുത്ത്.

രണ്ട് എയർബാഗും എബിഎസ് ബ്രേക്കിങ്ങും എല്ലാ വേരിയന്റുകളിലുമുണ്ട്. ഏറ്റവും ഉയർന്ന വേരിയന്റിൽ ആറ് എയർബാഗുണ്ട്. ഫോർ വീൽ ഡ്രൈവ് മോഡലുമുണ്ട്. മാനുവൽ ഗിയർ സംവിധാനത്തിനു നാലു ഡ്രൈവ് മോഡലുകളുണ്ട്. ഓട്ടമാറ്റിക്കിനും സൂപ്പർഡ്രൈവ് മോഡലുണ്ട്.

Your Rating: