സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക ചരിത്രവും വിശുദ്ധ തോമാശ്ലീഹായുടെ പൈതൃകവുമുള്ള സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിൽ ഇന്നു ചുമതലയേൽക്കുമ്പോൾ ഈ നിയോഗത്തെ സഭാവിശ്വാസികളും പൊതുസമൂഹവും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനയവും ലാളിത്യവും സൗഹാർദവും നിറഞ്ഞ മാർ റാഫേൽ തട്ടിലിന്റെ പ്രവർത്തനശൈലി സഭയ്ക്കു പുതിയ ദിശാബോധം നൽകുമെന്ന് ഉറപ്പാണ്. കേരളത്തിൽ പിറവിയെടുത്ത്, സംസ്ഥാനത്തിനു പുറത്തേക്കും ലോകത്തിന്റെ പല ഭാഗത്തേക്കും പടർന്നുപന്തലിച്ച സിറോ മലബാർ സഭ ആഗോളസമൂഹത്തിൽ നടത്തുന്ന സേവന, പ്രേഷിത പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമുദ്രകൾ നൽകിവരുന്നു. രാജ്യത്താകെ ഒട്ടേറെ പ്രശസ്ത സ്ഥാപനങ്ങൾ സഭയുടേതായിട്ടുണ്ട്. ഏതാണ്ടെല്ലാ രാജ്യങ്ങളിലേക്കും കുടിയേറിയിട്ടുള്ള സിറോ മലബാർ സഭാംഗങ്ങൾക്ക് അവിടങ്ങളിലൊക്കെ വിശ്വാസക്കൂട്ടായ്മകളും ചിലയിടങ്ങളിൽ ഇടവകകളും രൂപതകളുമുണ്ട്. സ്വയം ഭരണാധികാരമാർജിച്ച് പാത്രിയാർക്കൽ സഭയെന്ന അംഗീകാരത്തിനായി കാത്തിരിക്കുന്ന വേളയിലാണ് സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി മാർ തട്ടിൽ ചുമതലയേൽക്കുന്നത്. 

ADVERTISEMENT

സഭയിൽ പ്രവാസികളുടെ ചുമതല, ഷംഷാബാദ് ആസ്ഥാനമായുള്ള രൂപതാ ബിഷപ്പായിരുന്ന മാർ തട്ടിലിനായിരുന്നു. 2017ൽ ആണ് അദ്ദേഹം അതിവിശാലമായ ആ രൂപതയുടെ പ്രഥമ മെത്രാനായത്. എല്ലാവരെയും ശ്രവിച്ച്, അവരിൽനിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങൾ കോർത്തിണക്കി, തീരുമാനങ്ങൾ ൈകക്കെ‍ാള്ളുകയെന്ന രീതിയാവും താൻ സ്വീകരിക്കുകയെന്ന് അദ്ദേഹം ആ വേളയിൽ പറഞ്ഞിരുന്നു. തൃശൂർ അതിരൂപതയിലെ പുത്തൻപള്ളി ബസിലിക്ക ഇടവകാംഗമാണ് പുതിയ മേജർ ആർച്ച്ബിഷപ്. 2010ൽ തൃശൂർ അതിരൂപതാ സഹായമെത്രാനായിരുന്നു.

‘ചേർന്നു നിൽക്കുക, ധാരാളം ഫലം പുറപ്പെടുവിക്കും’ എന്ന ബൈബിൾ വാക്യമാണ് മേജർ ആർച്ച്ബിഷപ്പിന്റെ ചുമതലയിൽ താൻ മുന്നോട്ടുവയ്ക്കുന്നതെന്ന മാർ തട്ടിലിന്റെ വാക്കുകളിൽ സഭ ഏറെ പ്രതീക്ഷയർപ്പിക്കുന്നു. ‘അടച്ചിടുന്നതിലല്ല, എല്ലാം തുറക്കുന്നതിലാണു താൽപര്യം’ എന്നു മാർ തട്ടിൽ വ്യക്തമാക്കുമ്പോൾ, ദേവാലയങ്ങൾ മാത്രമല്ല, അടച്ചിട്ട മനസ്സുകൾ തുറക്കുന്നകാര്യം കൂടിയാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. വാക്കുകളിലെ മിതത്വം, ജീവിതത്തിലെ ലാളിത്യം, സഹകരണത്തിന്റെ നയതന്ത്രം തുടങ്ങിയവയെല്ലാം മാർ റാഫേൽ തട്ടിലിനെ വേറിട്ടുനിർത്തുന്നു.

ADVERTISEMENT

സഭയെ 12 വർഷം നയിച്ച മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ സേവനങ്ങളെയും ഈ വേളയിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്. ആധ്യാത്മികരംഗത്തും സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിലും സിറോ മലബാർ സഭ നൽകിക്കെ‍ാണ്ടിരിക്കുന്ന സമർപ്പിത ദൗത്യത്തിനു പുതിയ മേജർ ആർച്ച്ബിഷപ്പിന്റെ നേതൃത്വം കൂടുതൽ ഊർജം പകരട്ടെ.  

മുന്നോട്ടുള്ള പാതകളിൽ മാർ റാഫേൽ തട്ടിലിന് എല്ലാ നന്മകളും ആശംസിക്കുന്നു. മഹാകൃപയുടെ സുകൃതവഴികളിലൂടെ വിശ്വാസിസമൂഹത്തെ ധന്യതകളിലേക്കു നയിക്കാൻ അദ്ദേഹത്തിനു കഴിയട്ടെ. സിറോ മലബാർ വിശ്വാസിസമൂഹത്തിന്റെ പുതിയ ആത്മീയാചാര്യന് പ്രാർഥനകളും ആശംസകളും.

English Summary:

Editorial about Prayers and best wishes to Syro Malabar Church Major Archbishop Mar Raphael Thattil

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT