മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണം. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായെടുക്കാം. അവിടെ വന്യജീവികളെ മനുഷ്യനു വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിഭവമായാണു കരുതുന്നത്. കേരളത്തിലെ വന്യജീവിപ്രശ്നത്തിന് ഉടൻ ചെയ്യാവുന്നത്, ദീർഘകാലനടപടി വേണ്ടത് എന്നിങ്ങനെ രണ്ടുതരം പരിഹാരം നിർദേശിക്കാം.

മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണം. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായെടുക്കാം. അവിടെ വന്യജീവികളെ മനുഷ്യനു വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിഭവമായാണു കരുതുന്നത്. കേരളത്തിലെ വന്യജീവിപ്രശ്നത്തിന് ഉടൻ ചെയ്യാവുന്നത്, ദീർഘകാലനടപടി വേണ്ടത് എന്നിങ്ങനെ രണ്ടുതരം പരിഹാരം നിർദേശിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണം. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായെടുക്കാം. അവിടെ വന്യജീവികളെ മനുഷ്യനു വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിഭവമായാണു കരുതുന്നത്. കേരളത്തിലെ വന്യജീവിപ്രശ്നത്തിന് ഉടൻ ചെയ്യാവുന്നത്, ദീർഘകാലനടപടി വേണ്ടത് എന്നിങ്ങനെ രണ്ടുതരം പരിഹാരം നിർദേശിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊന്നുതന്നെ നിയന്ത്രിക്കണം
പ്രഫ. മാധവ് ഗാഡ്ഗിൽ, പരിസ്ഥിതി ശാസ്ത്രജ്ഞൻ

മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണം. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായെടുക്കാം. അവിടെ വന്യജീവികളെ മനുഷ്യനു വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിഭവമായാണു കരുതുന്നത്.

കേരളത്തിലെ വന്യജീവിപ്രശ്നത്തിന് ഉടൻ ചെയ്യാവുന്നത്, ദീർഘകാലനടപടി വേണ്ടത് എന്നിങ്ങനെ രണ്ടുതരം പരിഹാരം നിർദേശിക്കാം. സർക്കാർ ഉടനടി ചെയ്യേണ്ടതു കാട്ടുപന്നി, മുള്ളൻപന്നി, മാൻ തുടങ്ങി കൃഷി നശിപ്പിക്കുന്ന ജീവികളെ വെടിവച്ചു കൊല്ലാനുള്ള പൂർണ അനുമതി കർഷകർക്കു നൽകുകയാണ്.

പ്രഫ. മാധവ് ഗാഡ്ഗിൽ
ADVERTISEMENT

കൊല്ലാൻ മാത്രമല്ല, അതിന്റെ മാംസം കഴിക്കാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അനുമതിയും നൽകണം. കഴിക്കാത്തവർ കഴിക്കുന്നവർക്കു സമ്മാനമായി നൽകട്ടെ. മാംസം മാത്രമല്ല, മാനിന്റെ തോൽ, കൊമ്പുകൾ, കാട്ടുപന്നിയുടെ രോമത്തിൽനിന്നു നിർമിച്ച ബ്രഷുകൾ ഇവയൊക്കെ വിപണിയിലെത്തിച്ചു വരുമാനമുണ്ടാക്കാനും അനുവദിക്കണം. കൃഷിയിടങ്ങളിലെത്തുന്ന കുരങ്ങുകളെയും കൊല്ലണം. പരിഷ്കൃത രാജ്യങ്ങളിലെല്ലാം ഇതിന് അനുമതിയുണ്ട്.

മനുഷ്യനെ കൊല്ലുന്ന ആന, കടുവ, കാട്ടുപോത്ത് എന്നിവയെ 24 മണിക്കൂറിനുള്ളിൽ വെടിവയ്ക്കാനുള്ള ഉത്തരവും സർക്കാർ നൽകണം.

ഭരണഘടനാവിരുദ്ധമായ 1972ലെ വന്യജീവി സംരക്ഷണനിയമം പിൻവലിച്ചേ തീരൂ. മനുഷ്യന്റെ ജീവനും സ്വത്തും നശിപ്പിക്കുന്നതു ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 100,103 വകുപ്പുകളുടെ ലംഘനമാണ് ആ നിയമം. കോടതിയെ സമീപിച്ചു ഭേദഗതി വരുത്താനാകും. ഭരണഘടനയിലെ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള 73,74 ഭേദഗതികൾ ഉപയോഗിക്കണം. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2001ലെ കർഷകരുടെ അവകാശ സംരക്ഷണനിയമം (പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട്), 2002ലെ ജൈവവൈവിധ്യനിയമം, 2006ലെ വനാവകാശനിയമം ഇവയിലൊക്കെയുള്ള വകുപ്പുകൾ ഉപയോഗപ്പെടുത്തണം.

മധ്യ ഇന്ത്യയിലെ ഗോണ്ട് ഗോത്രവിഭാഗവും വടക്കുകിഴക്കൻ മേഖലയിലെ നാഗാ, മിസോ, കുക്കി വിഭാഗങ്ങളും ആന, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയവയുടെ മാംസം കഴിക്കുന്നവരാണ്. കേരളത്തിലും ഇത്തരം മൃഗങ്ങളെ വേട്ടയാടുന്നതും ആഹാരമാക്കുന്നതും ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു. വീണ്ടും ആവശ്യമുണ്ടെന്ന് അറിയാവുന്നതിനാൽ പൂർണമായി നശിപ്പിക്കാതെ അവയെ സംരക്ഷിക്കാനും ശ്രമങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം അനാവശ്യ നിയന്ത്രണം വന്നതോടെയാണ് സ്ഥിതി ഇത്ര മോശമായത്.

ADVERTISEMENT

വനസമ്പത്തും വിഭവങ്ങളും നഷ്ടപ്പെടുന്നതിനും വന്യജീവികൾ കാടിറങ്ങുന്നതിനും മലയോരകർഷകരെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. അവിടെ പ്രവർത്തിക്കുന്ന ക്വാറികൾ, മലനിരകളിലെ ജലമൂറ്റൽ തുടങ്ങിയവയുടെ വലിയ ഉപയോക്താവ് തങ്ങൾ കൂടിയാണെന്നു നഗരവാസികളും തിരിച്ചറിയണം. അപ്പോൾ മാത്രമേ ഇതു നാടിന്റെ മുഴുവൻ പ്രശ്നമായി തിരിച്ചറിയപ്പെടുകയും ഫലപ്രദമായ ഇടപെടൽ ഉണ്ടാവുകയും ചെയ്യൂ.

വന്യമൃഗ പരിപാലന വിഭാഗം വേണം
ഡോ. ഇ.കെ.ഈശ്വരൻ, റിട്ട. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ

വന്യമൃഗ– മനുഷ്യ സംഘർഷം മറ്റൊരു ഘട്ടത്തിലെത്തി. വന്യമൃഗങ്ങളുടെ നിയന്ത്രണത്തിനു വനംവകുപ്പിൽ വൈൽഡ് അനിമൽ മാനേജ്മെന്റ് വിഭാഗം തുടങ്ങിയേ തീരൂ. വനംവകുപ്പിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും ഇത്തരം ഇടപെടലുകളിൽ കഴിവുതെളിയിച്ച മുൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സ്ഥിരം നിരീക്ഷണ ഉപദേശക സമിതിയുണ്ടാക്കണം.

മനുഷ്യ– വന്യജീവി സംഘർഷ ലഘൂകരണ (mitigation) നടപടികൾക്കായി പൊലീസ്, വനം വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയിൽ ജില്ല മുഴുവൻ അധികാരമുള്ള മിറ്റിഗേഷൻ ഓഫിസർമാരെ നിയമിക്കണം. ഇവർ പ്രശ്നത്തിൽ ഇടപെട്ടു നടപടിയെടുക്കണം. മേലധികാരികൾക്കു വസ്തുതകളും പരിഹാരമാർഗങ്ങളും നിരന്തരം സമർപ്പിക്കണം. ഉദ്യോഗസ്ഥരെ സഹായിക്കാൻ കർഷക പ്രതിനിധി, സോഷ്യോളജിസ്റ്റ്, ഇക്കോളജിസ്റ്റ്, ഇക്കോണമിസ്റ്റ് എന്നിവരെ സ്ഥിരമായി ഏർപ്പാടാക്കണം. ഓരോ പ്രശ്നത്തിന്റെയും സാമൂഹിക– സാമ്പത്തിക– പാരിസ്ഥിതിക ആഘാത പഠനവും റിപ്പോർട്ടിങ്ങും നടത്തണം. മനുഷ്യ– വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ഓരോ സംഭവത്തിലും ശക്തമായ നിയമസംവിധാനമുപയോഗിച്ച് മൃഗം, മനുഷ്യൻ, സാഹചര്യം എന്നിവയുടെ ശാസ്ത്രീയ പഠനം നടത്തണം. അപകടത്തിൽ ഓരോ ഘടകത്തിന്റെയും പങ്ക് എന്തായിരുന്നെന്നും കണ്ടെത്തണം.

കാടിനോടുചേർന്ന ഭൂമിയുടെയും കാടിനുള്ളിലെ ഭൂമിയുടെയും ഉപയോഗം (കൃഷി, ടൂറിസം, റോഡ്, ക്വാറി) കാലാവസ്ഥ വ്യതിയാനം കൂടി കണക്കിലെടുത്തു നിജപ്പെടുത്തണം. കാടിനുള്ളിലെ ടൂറിസം നിയന്ത്രിക്കണം. ഭൂമിയുടെ ഉപയോഗം ശാസ്ത്രീയമാക്കുന്നതിനൊപ്പം ജനജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണം. കാടുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിനു ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയെങ്കിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കു മാറ്റിവയ്ക്കണം. വനം ടൂറിസവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾക്കും മറ്റും ലഭിക്കുന്ന വരുമാനത്തിൽ 10 % തുക അതതു പ്രദേശത്തെ പ്രകൃതിസംരക്ഷണത്തിനു മാത്രമായി നീക്കിവയ്ക്കണം. ഇതു പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തണം.

ഡോ. ഇ.കെ.ഈശ്വരൻ
ADVERTISEMENT

കാട്ടിൽ മൃഗങ്ങൾക്കു ഉപയോഗിക്കാനാകുന്ന ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഗുണനിലവാരവും തുടർച്ചയായി പഠിക്കണം. ചൂട്, ജലസാന്നിധ്യം, വിവിധയിനം മൃഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം തുടങ്ങിയവയും മനസ്സിലാക്കണം.

വന്യജീവി സംരക്ഷണനിയമം മാറ്റിയെഴുതണം
ടി.സി.ജോസഫ്, വന്യമൃഗശല്യ പ്രതിരോധ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ‍‍, വയനാട്

വയനാട്ടിലേതുൾപ്പെടെ കേരളത്തിന്റെ വനാതിർത്തി മേഖലകളിലും മലയോരപ്രദേശങ്ങളിലും അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണമെങ്കിൽ അവിടെ ജീവിക്കണം; അനുഭവിച്ചറിയണം. പുറത്തുനിന്ന് അഭിപ്രായം പറയുന്ന പരിസ്ഥിതിവാദികളിൽ ചിലർ പ്രശ്നമെന്തെന്നു മനസ്സിലാക്കുന്നില്ല.

വന്യജീവികളുടെ എണ്ണം കൂടിയതും വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടതുമാണു കാടിറക്കം കൂടാൻ കാരണം. വംശവർധന ശാസ്ത്രീയമായി നിയന്ത്രിക്കണം. വനത്തിൽ സ്വാഭാവിക പ്രകൃതി നശിപ്പിക്കുന്ന തരത്തിൽ അധിനിവേശസസ്യങ്ങൾ എത്തിയതിനു പിന്നിൽ ആരാണ്? ഇതെല്ലാം വിലയിരുത്തിയേ ഫലപ്രദമായ പ്രതിരോധം സാധ്യമാകൂ. ജീവനും കൃഷിയും തുലാസിലായ കർഷകരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണം. നഷ്ടപരിഹാരം കാലോചിതമായി വർധിപ്പിക്കണം, നടപടിക്രമങ്ങൾ ലളിതമാക്കണം.

ടി.സി.ജോസഫ്

കേന്ദ്ര വന്യജീവി സംരക്ഷണനിയമം മാറ്റിയെഴുതണം. എല്ലാം നിശ്ചയിക്കാൻ സംസ്ഥാനത്തിനാകെ ഒരു മുഖ്യവനപാലകൻ എന്ന സ്ഥിതി നടപടികൾ ഇഴയാൻ കാരണമാകുന്നു. അതിനാൽ, അധികാരം ജില്ലാതലത്തിലേക്കു വികേന്ദ്രീകരിക്കണം. വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ ജില്ലാതലത്തിൽ കർഷകർ ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി രൂപീകരിക്കണം.

വനത്തിൽ ഭക്ഷണലഭ്യത ഉറപ്പാക്കാൻ ഞാവൽ, താന്നി, മലവേപ്പ്, കുമിൾ, ചടച്ചിൽ തുടങ്ങിയവ നട്ടുപിടിപ്പിക്കണം. വേനൽക്കാലത്തു ജലലഭ്യത ഉറപ്പാക്കാൻ കാട്ടിലെ തോടുകളിൽ തടയണ നിർമിക്കണം. മാങ്കുളം മോഡൽ പ്രതിരോധവേലി വനാതിർത്തികളിൽ ഉടനീളം സ്ഥാപിക്കുകയും വേണം.

വികേന്ദ്രീകൃത നയം അനിവാര്യം
∙ പ്രഫ. പി.ഒ.നമീർ, കാർഷിക സർവകലാശാലാ വന്യജീവി വിഭാഗം മുൻ മേധാവി

വന്യജീവി– മനുഷ്യസംഘർഷം ഇപ്പോഴത്തേതുപോലെ നിസ്സാരമായി കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. റോക്കറ്റ് സയൻസിനോളം പ്രാധാന്യത്തോടെ ഗവേഷണവും ഇടപെടലും വേണ്ട പ്രശ്നമാണെന്നാണ് എന്റെ പക്ഷം; പ്രത്യേകിച്ചും ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ.

വയനാട്ടിലെ സാഹചര്യമല്ല ഇടുക്കിയിൽ. രണ്ടിൽനിന്നും വ്യത്യസ്ത സാഹചര്യമാണ് കോഴിക്കോട്ടും കണ്ണൂരിലും. അതിനാൽ ഓരോ ഇടത്തിനും പറ്റിയ പരിഹാരം കണ്ടെത്തണം. വന്യമൃഗങ്ങളെ കൊന്നു നിയന്ത്രിക്കുന്നത് ഒരു പരിഹാരമാണ്. പല രാജ്യങ്ങളിലും ഓരോ പ്രദേശത്തെയും വന്യജീവി സ്രോതസ്സുകളുടെ സവിശേഷതകൾക്കനുസരിച്ച് തദ്ദേശപങ്കാളിത്തത്തോടെയാണ് ചട്ടങ്ങൾ രൂപീകരിക്കുന്നത്.

പ്രഫ. പി.ഒ.നമീർ

പക്ഷേ, ഇവിടെ മൃഗങ്ങളുടെ കണക്ക് നമ്മുടെ കയ്യിലില്ല. 10 പേർ 10 കണക്കാണ് ഔദ്യോഗികമായി നൽകുന്നതെന്നതാണു വൈരുധ്യം. അരിക്കൊമ്പൻവിഷയം കോടതിയിൽ വന്നപ്പോൾ ശാശ്വതപരിഹാരം നിർദേശിക്കാൻ കോടതി പറഞ്ഞിരുന്നു. എന്നാൽ, അരിക്കൊമ്പനെ നാടുകടത്തിയതോടെ നടപടി അവസാനിച്ചു. നമ്മുടെ എല്ലാ നടപടികളും അപ്പോഴത്തെ പ്രശ്നപരിഹാരത്തിൽ അവസാനിക്കുകയാണ്. വന്യമൃഗശല്യം കൂടുതൽ രൂക്ഷമാകാൻ പോവുകയാണ്. അതിനാൽ, പ്രാദേശികമായി ഈ വിഷയത്തിനു പരിഹാരമാർഗങ്ങൾ കണ്ടെത്തണം. ആനയ്ക്കുള്ള പരിഹാരം കടുവയ്ക്കോ മയിലിനോ കുരങ്ങിനോ കാട്ടുപന്നിക്കോ പറ്റില്ല.

വയനാട്ടിൽ ആനകൾക്കു കാടുകളിൽ തടാകങ്ങൾ നിർമിക്കുന്ന പദ്ധതി പരാജയപ്പെട്ടതാണ്. കാടിനുള്ളിലെ ചതുപ്പുകളിലാണ് തടാകങ്ങൾ കുഴിച്ചത്. ഈ പ്രദേശങ്ങൾ കൂടുതൽ വരണ്ടുപോയി. വന്യമൃഗങ്ങളിൽ പലതും കെട്ടിക്കിടക്കുന്ന മലിനജലം ഉപയോഗിക്കാറുമില്ല. അരുവികളും തടാകങ്ങളും തേടിയെത്തുകതന്നെ ചെയ്യും.

English Summary:

Experts respond in series wild animal attack

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT