Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമേ, നിശ്ശബ്‌ദനായി വരാതിരിക്കുക...

Atal Bihari Vajpayee

വാജ്‌പേയിയിലെ കവിമനസ്സിനു മരണം എന്നും പ്രിയപ്പെട്ട വിഷയമായിരുന്നു. ‘കാലം എങ്ങനെ പോകുന്നു?’ എന്ന കവിതയിൽ വാജ്‌പേയി എഴുതി: 

ഞാൻ മരണത്തെ 

വെല്ലുവിളിക്കുന്നു; 

എന്നാൽ എനിക്കു 

മരണത്തോട് 

എതിരിടാൻ ഒരാഗ്രഹവുമില്ല; 

ഞാൻ മരണത്തെ 

നേരിൽക്കാണാമെന്ന് 

വാക്കുകൊടുത്തിട്ടുമില്ല. 

ജീവിതം ഇന്നലെ, ഇന്ന്, നാളെ 

എന്നു നീങ്ങുന്നു– പക്ഷേ, 

മരണം ഒരു നിമിഷം മാത്രം. 

എനിക്കിഷ്‌ടമുള്ളപ്പോൾ 

മരിക്കാൻ കഴിയണം. 

മരണമേ, നിശബ്‌ദനായി 

വരാതിരിക്കുക; പറയാതെ, 

കള്ളനെപ്പോലെ. 

നേരിട്ടൂ വരൂ ധീരനെപ്പോലെ 

എന്നിട്ട് എന്നെ പരീക്ഷിക്കുക.’’ 

മറ്റൊരു കവിതയിൽ വാജ്‌പേയി മരണത്തെക്കുറിച്ച് ഇങ്ങനെയെഴുതി: 

എന്തുകൊണ്ടു മരണം 

ആഘോഷിക്കുന്നില്ല? 

ജന്മദിനങ്ങൾപോലെ. 

മരണമാണ് 

ആഘോഷിക്കേണ്ടത്, 

കാരണം നിങ്ങൾ 

സ്വതന്ത്രനാവുകയാണ്.’’