Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി വ്യാജമദ്യ ദുരന്തം: മരണം 18 ആയി

അസംഗഡ് (യുപി) ∙ സമീപ ഗ്രാമങ്ങളിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. റൗനപുർ, ജിയൻപുർ എന്നീ ഗ്രാമങ്ങളിൽനിന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 പേർ ആദ്യ ദിവസം തന്നെ മരിച്ചു. ശനിയാഴ്ച എട്ടു പേർ കൂടി മരിച്ചു. ഒൻപതു പേരെ അറസ്റ്റ് ചെയ്തതായി എസ്പി അജയ് സഹാനി പറഞ്ഞു.

വ്യാജമദ്യവിൽപനയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താൻ അഞ്ചു പൊലീസ് സംഘങ്ങളെ നിയോഗിച്ചതായും എസ്പി പറഞ്ഞു. എക്സൈസ്, പൊലീസ് സംഘം ഇരുഗ്രാമങ്ങളും സന്ദർശിച്ച് മരിച്ചവരുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.