ന്യൂഡൽഹി ∙ ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദനത്തിലും കത്തിക്കുത്തിലും ജുനൈദ് ഖാൻ (17) കൊല്ലപ്പെട്ട സംഭവത്തിൽ റെയിൽവേയ്ക്കും ഹരിയാന സർക്കാരിനും ഹരിയാന ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു.
റെയിൽവേ ബോർഡ്, ഹരിയാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണു നിർദേശം. ബീഫ് കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു മർദനമെന്ന് ജുനൈദിന്റെ സഹോദരൻ ഹാഷിം മൊഴി നൽകിയിരുന്നു.