കോഴിക്കോട്∙ തമിഴ്നാട് സ്വദേശിയായ യുവാവ് സ്വാമിനാഥന്‍ കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ആള്‍ക്കൂട്ടക്കൊലയാണെന്നു പിതാവിന്‍റെ പരാതി. മരിച്ച സ്വാമിനാഥന്‍റെ പിതാവ് ചെല്ലപ്പനാണ് ആരോപണവുമായി രംഗത്തെത്തിയത്. മോഷണശ്രമമാരോപിച്ചു പിടികൂടിയ സ്വാമിനാഥനെ പൊലീസിനു കൈമാറും മുമ്പ് നാട്ടുകാര്‍ മര്‍ദിച്ചുവെന്നു പിതാവ് പറഞ്ഞു. അതേസമയം, കോഴിക്കോട്ട് യുവാവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ആക്രിക്കടയിൽ മോഷണശ്രമത്തിനിടെയാണു സ്വാമിനാഥനെ പിടികൂടുന്നത്.
കൊല്ലപ്പെട്ട സ്വാമിനാഥന്റെ കുടുംബാംഗങ്ങൾ.
Advertisement