Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളനെന്നു സംശയിച്ച് ഗുജറാത്തിൽ ആൾക്കൂട്ടക്കൊല

പാലംപുർ (ഗുജറാത്ത്) ∙ ബനസ്കന്ത ജില്ലയിൽ അമ്രത് പ്രജാപതി എന്നയാളുടെ വീട്ടിൽ ശനിയാഴ്ച രാത്രി കയറിയ അജ്ഞാതനെ കള്ളനെന്നു സംശയിച്ച് ആളുകൾ തല്ലിക്കൊന്നു. 50 വയസ്സ് തോന്നിക്കുന്ന ഇയാളെ വീട്ടുകാർ പിടികൂടി കെട്ടിയിടുകയും തുടർന്ന് നാട്ടുകാരടക്കം അൻ‌പതോളം പേർ ചേർന്നു മർദിക്കുകയുമായിരുന്നു. വീട്ടുകാരടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.