Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗൻ മോഹന്റെ 149 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

jaganmohan-reddy

ഹൈദരാബാദ്∙ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ 148.89 കോടി രൂപ വിലവരുന്ന വസ്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

കള്ളപ്പണക്കേസിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജഗനെതിരെ അന്വേഷണം ആരംഭിച്ചത്. വ്യാജ കമ്പനികൾ റജിസ്റ്റർ ചെയ്തു സർക്കാരിൽ നിന്ന് അനധികൃത ആനുകൂല്യങ്ങൾ തട്ടിയെടുത്തുവെന്നാണു കേസ്.