ശിക്ഷ 24 വർഷത്തിനു ശേഷം

അബു സലേമിനെ 2007 ൽ ഹൈദരാബാദ് കോടതിയി‍ൽ ഹാജരാക്കിയപ്പോൾ

മുംബൈ∙രാജ്യത്തെ നടുക്കിയ സ്ഫോടനപരമ്പരയിൽ അബു സലേം ഉൾപ്പെട്ട വിവിധ കേസുകളിൽ വിധി പ്രഖ്യാപനം ഇരുപത്തിനാലു വർഷത്തിനുശേഷം.  1993 മാർച്ച്  12 ന് ഉച്ചകഴിഞ്ഞ് മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 12 സ്ഫോടനങ്ങളാണു നടന്നത്. അത് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സ്ഫോടന പരമ്പരയായിരുന്നു. 257 മരണം, 713 പേർക്ക് ഗുരുതര പരുക്ക്.  എയർ ഇന്ത്യ കെട്ടിടം, ബോംബെ സ്റ്റോക് എക്‌സ്ചേഞ്ച്, സവേരി ബസാർ, പഞ്ചു നക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവയായിരുന്നു പ്രധാന സ്ഫോടനകേന്ദ്രങ്ങൾ. ആകെ 27 കോടി രൂപയുടെ നഷ്ടം.