Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടസ്സം നീക്കി രാമക്ഷേത്രം പണിയും: ആർഎസ്എസ്

INDIA-CRIME-UNREST

ഭോപ്പാൽ ∙ തടസ്സങ്ങളെല്ലാം നീങ്ങി അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് ആർഎസ്എസ് ജനറൽ‌ സെക്രട്ടറി (സർക്കാര്യവാഹ്) സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി. നിലവിലുള്ള തടസ്സങ്ങളെല്ലാം കേന്ദ്രസർക്കാർ നീക്കും. ആർഎസ്എസിന്റെ ത്രിദിന ഉന്നത എക്സിക്യൂട്ടീവ് സമ്മേളനത്തിനുശേഷം മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭയ്യാജി ജോഷി പറയുന്നു:

∙ പട്ടിക വിഭാഗങ്ങൾക്ക് ഇപ്പോൾ നൽകുന്ന ജോലി സംവരണത്തോട് ആർഎസ്എസിനു യോജിപ്പാണുള്ളത്. ആവശ്യമുള്ളിടത്തോളം കാലം അതു തുടരണം.

∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ കഴിഞ്ഞ മൂന്നു വർഷംകൊണ്ടു കോടികൾ സമ്പാദിച്ചുവെന്ന ആരോപണം ഉന്നയിക്കുന്നവർ അതു കോടതിയിൽ തെളിയിക്കണം.

∙ ആർഎസ്എസ് സമ്മേളനം ഗൗരി ലങ്കേഷിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തി.

∙ പുറത്തുനിന്നുള്ളവരെ നിശ്ചിതസമയം കഴിഞ്ഞ് ഇന്ത്യയിൽ തുടരാൻ അനുവദിക്കരുത്. രോഹിൻഗ്യ അഭയാർഥികളുടെ കാര്യം ഗൗരവമുള്ളതാണ്. അവർ മ്യാൻമറിൽ പ്രശ്നക്കാരായതുകൊണ്ടാണ് ആ രാജ്യം അവരെ ബഹിഷ്കരിച്ചത്. ഇവരിൽ കുറച്ചുപേർ ഹൈദരാബാദിലും ജമ്മുവിലും താമസമാക്കിയിട്ടുണ്ട്. ഇത്തരക്കാർ രാജ്യസുരക്ഷയ്ക്കു ഭീഷണിയാകാം. ഇവരെയെല്ലാം സംബന്ധിച്ചു നമ്മുടെ രാജ്യത്തിനു വ്യക്തമായ നയം ഉണ്ടായിരിക്കണം.

∙ രാജ്യതലസ്ഥാനത്ത് പടക്കങ്ങൾ നിരോധിച്ചെങ്കിലും എല്ലാ പടക്കങ്ങളും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നവയല്ലെന്ന് ഓർക്കണം. ഇന്നു പടക്കം നിരോധിച്ചു, നാളെ ദീപം തെളിക്കുന്നതും നിരോധിച്ചേക്കാം.

related stories