Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി സഖ്യം: ശിവസേന ഉടൻ തീരുമാനിക്കണമെന്ന് ഫഡ്നാവിസ്

fadnavis ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ ∙ അടുത്ത പൊതുതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിനൊപ്പം മൽസരിക്കാനുണ്ടോയെന്ന കാര്യം ശിവസേന ഉടൻ തീരുമാനിക്കണമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മോദി തരംഗം അവസാനിച്ചെന്നും രാജ്യത്തെ നയിക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനാണെന്നും മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് എംപി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണു ഫഡ്നാവിസിന്റെ അന്ത്യശാസനം.നോട്ട് നിരോധനം അടക്കമുള്ള വിഷയങ്ങളിൽ ഉൾപ്പെടെ പ്രതിപക്ഷത്തേക്കാൾ രൂക്ഷമായ വിമർശനമാണു നാളുകളായി ശിവസേന നടത്തിവരുന്നത്.