Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശി കപൂറിനു യാത്രാമൊഴി

PTI12_5_2017_000151B ഓർമകൾക്കൊപ്പം: മുംബൈയിൽ ബോളിവുഡ് നടൻ ശശി കപൂറിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുന്ന അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും. ചിത്രം: പിടിഐ

മുംബൈ∙ ബോളിവുഡിലെ അനശ്വര പ്രണയനായകൻ ശശി കപൂറിനു നിറകണ്ണുകളോടെ യാത്രാമൊഴി. നിർത്താതെ പെയ്ത മഴയെയും കാറ്റു മുന്നറിയിപ്പിനെയും അവഗണിച്ച് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതു നൂറുകണക്കിന് ആരാധകർ. ജുഹുവിലെ വസതിയിൽ നിന്നു പുറപ്പെട്ട വിലാപയാത്രയിലും ഒട്ടേറെപ്പേർ അണിചേർന്നു. ഔദ്യോഗിക ബഹുമതികളോടെ സാന്താക്രൂസ് ഹിന്ദു ശ്മശാനത്തിലായിരുന്നു സംസ്കാരം. പൊലീസ് ആദരസൂചകമായി വെടിയുതിർത്തതിനു പിന്നാലെ ജനക്കൂട്ടം ഒരു നിമിഷം നിശ്ശബ്ദരായി. മക്കളായ കുനാൽ, കരൺ, സഞ്ജന എന്നിവരും ബന്ധുക്കളും അവസാനമായി പ്രണാമം അർപ്പിച്ചു. പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ച ശശി കപൂറിനെ യാത്രയാക്കാൻ അമിതാഭ് ബച്ചൻ മകൻ അഭിഷേകിനൊപ്പമാണെത്തിയത്.