സിഎജി റിപ്പോർട്ട് മുതൽ കോടതിവിധി വരെ; 2ജി കേസ് നാൾവഴികൾ

∙ 2007 മേയ്: എ.രാജ ടെലികോം മന്ത്രിയായി ചുമതലയേൽക്കുന്നു. 

∙ 2007 ഓഗസ്റ്റ്: 2ജി സ്പെക്ട്രം ലൈസൻസ് നടപടിക്രമങ്ങൾ തുടങ്ങുന്നു. 

∙ 2007 നവംബർ: നീതിപൂർണമായി ലൈസൻസുകൾ അനുവദിക്കാൻ ടെലികോം മന്ത്രി എ.രാജയ്ക്കു പ്രധാനമന്ത്രി മൻമോഹൻ സിങ് എഴുതുന്നു. 

∙ 2007 നവംബർ 22: ടെലികോം വകുപ്പ് നടപടിക്രമങ്ങളിൽ ധനകാര്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. 

∙ 2009: 2ജി ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) സിബിഐയോടു നിർദേശിക്കുന്നു. 

∙ 2009 ഒക്ടോബർ 21: സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നു. 

∙ 2010 നവംബർ 10: സുപ്രീം കോടതി ഇടപെടുന്നു. 

∙ 2010 നവംബർ 10: 1.76 ലക്ഷം കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാരോപിച്ചു സിഎജി റിപ്പോർട്ട്. 

∙ 2010 നവംബർ 14: മന്ത്രി എ.രാജ രാജിവയ്ക്കുന്നു. 

∙ 2011 ഫെബ്രുവരി 2: 2ജി കേസിൽ എ.രാജയെ സിബിഐ അറസ്റ്റ് ചെയ്യുന്നു. 

∙ 2011 മേയ് 14: ഡൽഹി ഹൈക്കോടതി 2ജി കേസുകൾക്ക് പ്രത്യേക കോടതി സ്ഥാപിക്കുന്നു. 

∙ 2011 ഏപ്രിൽ 2: സിബിഐ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നു. എ.രാജ അടക്കം പ്രതികൾ. റിലയൻസ് ടെലികോം ലിമിറ്റഡ്, സ്വാൻ ടെലികോം ലിമിറ്റഡ്, യുണിടെക് വയർലെസ് (തമിഴ്‌നാട്) എന്നീ കമ്പനികളെയും പ്രതിചേർത്തു. 

∙ 2011 ഏപ്രിൽ 25: സിബിഐയുടെ രണ്ടാം കുറ്റപത്രം. കനിമൊഴി അടക്കം പ്രതികൾ. 

∙ 2011 നവംബർ 11: ആകെ 17 പ്രതികൾ. വിചാരണ ആരംഭിക്കുന്നു. 

∙ 2012 ഫെബ്രുവരി 2: എ.രാജയുടെ കാലത്ത് അനുവദിച്ച 122 ലൈസൻസുകൾ സുപ്രീം കോടതി റദ്ദാക്കുന്നു. 

∙ 2017 ഡിസംബർ 21: പ്രത്യേക കോടതി എ.രാജ അടക്കം എല്ലാവരെയും മൂന്നു കേസുകളിൽ കുറ്റവിമുക്തരാക്കുന്നു.