മുംബൈ ∙ നോട്ട് നിരോധനം, ജിഎസ്ടി, റേറ തുടങ്ങിയവ മൂലം മന്ദീഭവിച്ചിരുന്ന റിയൽ എസ്റ്റേറ്റ് മേഖല തിരിച്ചുവരവിന്റെ പാതയിൽ. 2017ന്റെ രണ്ടാം പകുതിയിലാണ് മാറ്റം. മെട്രോകളിൽ വിൽപന മെച്ചപ്പെട്ടതായാണു റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റിന്റെ സർവേ റിപ്പോർട്ട്. വിലയിലെ അസ്ഥിരത മാറുകയും ചെയ്തിട്ടുണ്ട്. വാടക നിരക്കുകളിലും നേരിയ വർധനയുണ്ടായി.