Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൊരഖ്പുർ മരണങ്ങൾ: ജാമ്യാപേക്ഷ തള്ളി

gorakhpur

അലഹാബാദ്∙ പിഞ്ചുകുട്ടികൾ മരിച്ച സംഭവത്തിൽ, ഗൊരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് ഓക്‌സിജൻ നൽകിയിരുന്ന പുഷ്പ സെയിൽസിന്റെ ഉടമ മനീഷ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി. 

2017 ഓഗസ്റ്റിൽ ഓക്‌സിജൻ ലഭിക്കാതെ ഒരാഴ്ചയ്ക്കുള്ളിൽ അൻപതിലധികം പിഞ്ചുകുട്ടികളാണ് ആശുപത്രിയിൽ മരിച്ചത്. ബിൽതുക അടച്ചില്ലെന്ന കാരണം പറഞ്ഞ് ഓക്സിജൻ നൽകുന്നതു സ്വകാര്യകമ്പനി മുടക്കിയതാണു കൂട്ടമരണത്തിനിടയാക്കിയത്. അന്വേഷണസംഘത്തിനു പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട സാഹചര്യം ഇനിയുമുണ്ടായേക്കാമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണു കോടതി ജാമ്യം നിഷേധിച്ചത്. 

related stories