Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റസ്തം 2 പറന്നുയർന്നു

ന്യൂഡൽഹി∙ യുഎസ് സൈന്യത്തിന്റെ പ്രിഡേറ്റർ ഡ്രോണുകളുടെ (ആളില്ലാ വിമാനം) മാതൃകയിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ‘റസ്തം 2’ നിരീക്ഷണ വിമാനം വിജയകരമായ പരീക്ഷണപ്പറക്കൽ നടത്തി. ഡിആർഡിഒയുടെ (ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) നേതൃത്വത്തിൽ കർണാടകയിലെ ചിത്രദുർഗ ജില്ലയിലായിരുന്നു പരീക്ഷണം.

തുടർച്ചയായി 24 മണിക്കൂറോളം പറക്കാൻ ശേഷിയുള്ളതാണു റസ്തം 2. കര, വ്യോമ, നാവിക സേനകളുടെ ആവശ്യപ്രകാരമാണു 15,00 കോടി രൂപ ചെലവിൽ ഡ്രോൺ വികസന പദ്ധതിക്കു ഡിആർഡിഒ തുടക്കമിട്ടത്. 1.8 ടൺ ഭാരമുള്ള വിമാനം 350 കിലോ ഭാരം വഹിക്കും. ശത്രുസങ്കേത പരിശോധന, നിരീക്ഷണം, ആശയവിനിമയം, യുദ്ധക്കെടുതി വിലയിരുത്തൽ തുടങ്ങിയവയ്ക്കായി ഉപയോഗിക്കാനാവും.