Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രോണുകൾക്ക് നിയന്ത്രണം വരുന്നു

Drone

ന്യൂഡൽഹി ∙ ആകാശക്കാഴ്ചകൾ പകർത്താൻ ഡ്രോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. രണ്ടു കിലോഗ്രാമിലേറെ ഭാരമുള്ള ഡ്രോണുകൾ  പറന്നുപൊങ്ങണമെങ്കിൽ  ഇനി ലൈസൻസ് വേണം. ഡ്രോണുകൾ എന്ന കുഞ്ഞൻ വിമാനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ നയം കേന്ദ്രസർക്കാർ അവതരിപ്പിച്ചു. ഡിസംബർ മുതൽ  ഇതു നടപ്പാക്കും. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല. 

250 ഗ്രാം ഭാരമുള്ള നാനോഡ്രോണുകൾ മുതൽ 150 കിലോ വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് അഞ്ച് വിഭാഗങ്ങളിലായി തിരിച്ചാണു ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. നാനോ ഡ്രോണുകൾക്കും രണ്ടു കിലോവരെയുള്ള മൈക്രോ ഡ്രോണുകൾക്കും റജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ അതിനു മുകളിൽ ഭാരമുള്ള എല്ലാ ഡ്രോണുകളും റജിസ്റ്റർ ചെയ്തു യുണിക് ഐഡന്റിഫിക്കേഷൻ നമ്പർ(യുഐഎൻ) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമെ ഇവ പറത്താൻ പാടുള്ളൂ. രാത്രിയിൽ ഉപയോഗിക്കരുത്.

ഡ്രോൺ പറത്താൻ അനുമതിയില്ലാത്ത സ്ഥലങ്ങൾ

വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിർത്തി, 

ന്യൂഡൽഹി വിജയ് ചൗക്ക്, സംസ്ഥാന സെക്രട്ടേറിയറ്റ് 

മന്ദിരങ്ങൾ, സേനാ കേന്ദ്രങ്ങൾ, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ.

ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ

18 വയസ് പൂർത്തിയാക്കിയിരിക്കണം

ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യം

കുറഞ്ഞതു പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത