അഹമ്മദാബാദ് ∙ നാവികസേനയുടെ ഇസ്രയേൽ നിർമിത വിദൂരനിയന്ത്രിത വിമാനം (ഡ്രോൺ) പോർബന്തറിൽ തകർന്നുവീണു. പതിവു നീരീക്ഷണപ്പറക്കലിനായി ഇന്നലെ രാവിലെ പറന്നുയർന്ന ഉടനെയാണ് അപകടം. 35,000 അടി മുകളിൽ തുടർച്ചയായി 50 മണിക്കൂറോളം നിരീക്ഷണം നടത്താൻ ശേഷിയുള്ള ഹെറോൺ വിഭാഗത്തിൽപ്പെട്ട ഡ്രോൺ ആണിത്.
അഞ്ചുവർഷത്തിനിടെ ഡ്രോൺ അപകടനിരക്ക് ഒരു ശതമാനത്തോളം മാത്രമായിരുന്നു. അടുത്തിടെ കൊച്ചിയിലും ഒരു ഡ്രോൺ അപകടത്തിൽ പെട്ടിരുന്നു. യന്ത്രത്തകരാറാണെന്നാണു നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.