വാഗ മാതൃക പരേഡ് ബംഗ്ല അതിർത്തിയിലും

സിലിഗുരി (ബംഗാൾ) ∙ പഞ്ചാബിലെ വാഗയിൽ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ നടക്കുന്ന ആഘോഷമായ പതാക താഴ്ത്തൽ ചടങ്ങിന്റെ മാതൃകയിൽ ബംഗ്ലദേശ് അതിർത്തിയിലും പരേഡ്. ഫുൽബാരി അതിർത്തിയിൽ നടന്ന ചടങ്ങിൽ ബിഎസ്എഫും ബോർഡർ ഗാർഡ് ബംഗ്ലദേശും (ബിജിബി) സംയുക്തമായി പതാക താഴ്‍ത്തൽ പരേഡ് നടത്തി.

ഇന്നലെ വൈകിട്ടു മൂന്നുമണിക്കായിരുന്നു ചടങ്ങ്. ബിഎസ്എഫ് ഡയറക്ടർ ജനറൽ കൃഷ്ണകുമാർ ശർമയും ബിജിബി മേധാവി മേജർ ജനറൽ ഷഹീനുൽ ഇസ്‌ലാമും പരേഡ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരികൾക്ക് ഇരിക്കാൻ ഗാലറിയും മ്യൂസിയവും നിർമിക്കാനുള്ള പദ്ധതിയുമുണ്ട്.