Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശ് തിരഞ്ഞെടുപ്പ് ഡിസംബർ 30ന്

ധാക്ക∙ ബംഗ്ലദേശ് പൊതു തിരഞ്ഞെടുപ്പ് ഡിസംബർ 30ന് നടത്തും. ഡിസംബർ 23ന് നടത്താനാണ് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചിരുന്നതെങ്കിലും മുഖ്യപ്രതിപക്ഷ മുന്നണിയുടെ അപേക്ഷ മാനിച്ച് ഒരാഴ്ച നീട്ടാൻ തീരുമാനിച്ചു. തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) പുതുതായി രൂപീകരിച്ച നാഷനൽ യൂണിറ്റി ഫ്രണ്ടിൽ (എൻയുഎഫ്) ചേർന്ന്, ഭരണകക്ഷിയായ അവാമി ലീഗിനെതിരെ പോരാടും. 2014 ലെ തിരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്കരിച്ചിരുന്നു.