ന്യൂഡൽഹി∙ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സുനിൽ സിങ് എന്നൊരാൾ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് തള്ളിയത്. ഈ ആവശ്യം ഉന്നയിച്ചു സുനിൽ സിങ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. എന്നാൽ ഇന്ത്യയിലെയും ദുബായിലെയും സർക്കാരുകൾ അന്വേഷണം നടത്തിയതാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി മാർച്ച് ഒൻപതിനു ഹർജി തള്ളി. ഫെബ്രുവരി 24നു ദുബായിലെ ഹോട്ടലിൽ ബാത്ത് ടബ്ബിൽ ശ്രീദേവിയെ മുങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
Advertisement