നാഗ്പുർ ∙ വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് വിദർഭ േമഖലയിലെ ചന്ദ്രാപുരിൽ രേഖപ്പെടുത്തി–47.3 ഡിഗ്രി സെൽഷ്യസ്. പതിവിലും 4.4 ഡിഗ്രി കൂടുതലാണിത്. വിദർഭയിലെ വിവിധ ജില്ലകളിലെ ഉയർന്ന താപനില ഇങ്ങനെ: വാർധ–45.5, നാഗ്പുർ–44.5, അമരാവതി-44. പലയിടങ്ങളിലും ചൂടുകാറ്റ് വീശയടിക്കുന്നതിനാൽ പുറത്തിറങ്ങരുതെന്നു നിർദേശമുണ്ട്. രണ്ടു ദിവസംകൊണ്ട് മേഖലയിൽ ചൂടു കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.