Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിടത്തിൽ തൊഴിലാളി മരിച്ചു: സൂര്യാഘാതമെന്നു സംശയം

gopalan ഗോപാലന്‍

കൂരാച്ചുണ്ട് (കോഴിക്കോട്) ∙ പൊറാളിയിലെ കൃഷിയിടത്തിൽ ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. സൂര്യാഘാതമേറ്റാണെന്നു സംശയം. പൂവത്താംകുന്നിലെ കണ്ടോത്ത്കണ്ടി ഗോപാലനാണ് (60) ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞു വീണത്.

ഉച്ചഭക്ഷണത്തിനായി കാണാത്തതിനെത്തുടർന്ന് സ്ഥലമുടമ എത്തിയപ്പോൾ പൊള്ളലേറ്റ നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സൂര്യാഘാതമാണെന്ന് ഇവിടെ നിന്നു ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിൽ.

സംസ്കാരം ഇന്നു മൂന്നിന് നടക്കും. ഭാര്യ: ജാനു (കൊയിലാണ്ടി). മക്കൾ: ശ്രീജ, റീന, ശ്രീജേഷ്, റിനീഷ്. മരുമക്കൾ: ലാലു (അത്തോളി), മധു നടുത്തൊട്ടി, ജിസ്ന, രനുഷ.