മുംബൈ ∙ മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും കൃഷിമന്ത്രിയുമായ പാണ്ഡുരംഗ് ഫുണ്ട്കർ (67) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബുൽഡാന ജില്ലയിലെ ജന്മനാടായ നാർഖേദിൽ ഇന്നു രാവിലെ 11നു സംസ്കാരം നടത്തും. മഹാരാഷ്ട്രാ ഗ്രാമങ്ങളിൽ ബിജെപിയുടെ അടിത്തറ പാകിയ കർഷകനേതാവാണു ഫുണ്ട്കർ. രണ്ടുതവണ എംഎല്‍എയും മൂന്നുതവണ ലോക്സഭാ എംപിയുമായി. ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനുമായിരുന്നു. 2014ൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും തുടർന്നു 2016ൽ കൃഷിമന്ത്രിയുമായി.
Search in
Malayalam
/
English
/
Product