Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണബ് പറഞ്ഞത് സ്വന്തമാക്കി കോൺഗ്രസും ബിജെപിയും

pranab-rss-function

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിൽ പറഞ്ഞതൊക്കെയും തങ്ങളുടെ നിലപാടുകളെന്ന് കോൺഗ്രസും ആർഎസ്എസും വ്യാഖ്യാനിച്ചു. പ്രണബും ആർഎസ്എസ് മേധാവി മോഹൻ ഭഗവതും ചേർന്ന് സംവാദത്തിന്റെ പ്രശംസനീയ മാതൃക സൃഷ്ടിച്ചെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി വിലയിരുത്തി. 

എന്നാൽ‍, കോൺഗ്രസിലെ മനീഷ് തിവാരി മാത്രം വിട്ടുകൊടുക്കാൻ തയാറായില്ല: എന്തിനാണ് ആർഎസ്എസ് ആസ്ഥാനത്തു പോയതെന്നു പ്രണബ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രണബിന്റെ മകളും കോൺഗ്രസ് വക്താവുമായ ശർമിഷ്ഠയും പിതാവിന്റെ നടപടിയോടുള്ള അനിഷ്ടം ഉപേക്ഷിച്ചില്ല. പ്രണബ് പറഞ്ഞതല്ല, ഗാന്ധിവധവും ആർഎസ്എസിനെ മൂന്നു തവണ നിരോധിച്ചതും പറയാതിരുന്നതാണ് പ്രസക്തമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വിമർശിച്ചു. 

‘പറഞ്ഞതു കോൺഗ്രസിനെക്കുറിച്ച്’ 

പ്രണബ് ക്ഷണം സ്വീകരിച്ച സ്ഥിതിക്ക് പറയുന്നതെന്തെന്നു കേൾക്കാമെന്നു നേരത്തെ നിലപാടെടുത്ത മുൻ ധനമന്ത്രി പി.ചിദംബരം: ‘കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന്റെ ശരി പ്രണബ് ആർഎസ്എസിനോടു പറഞ്ഞതിൽ സന്തോഷം. ആർഎസ്എസ് പ്രത്യയശാസ്ത്രം എന്തുകൊണ്ടു തെറ്റെന്ന് അദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞു.’ 

പാഠങ്ങൾ ആർഎസ്എസ് ഉൾക്കൊള്ളുക

ക്ഷണം സ്വീകരിച്ചപ്പോഴും പ്രണബിനെ വിമർശിക്കാതിരുന്ന അഭിഷേക് സിങ്‍വി: ‘ആർഎസ്എസിനു പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ സാധിച്ച ആദ്യ മുൻ കോൺഗ്രസുകാരാനാണ് പ്രണബ്. പാഠങ്ങൾ ആർഎസ്എസ് ഉൾക്കൊള്ളുക.’ 

‘പറഞ്ഞതു മഹനീയ ചരിത്രം’ 

ആർഎസ്എസ് ജനറൽ സെക്രട്ടറി റാം മാധവ്്: ‘പ്രണബും ഭഗവതും പറഞ്ഞ കാര്യങ്ങൾ ഒരു തരത്തിൽ പരസ്പരപൂരകങ്ങളാണ്. ഒന്നാമത് രാഷ്ട്രമെന്നതാണ് രണ്ടു പേരുടെയും സന്ദേശം. ’ 

related stories