ന്യൂഡൽഹി ∙ പ്ലാന്റ് ഓപ്പറേറ്റർമാരായി ജോലിചെയ്യുന്ന നാൽപതിലേറെപ്പേരെ സ്ഥിരപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തു മിൽമ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. യഥാസ്ഥിതി തുടരണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ജനുവരി എട്ടിന്റെ ഹൈക്കോടതി ഉത്തരവാണു മിൽമ ചോദ്യംചെയ്തത്. ഹർജിക്കാർക്കുവേണ്ടി സി.യു.സിങ്ങും ഇ.എം.സദ്രുൾ അനാമും ഹാജരായി.
Advertisement