ന്യൂഡൽഹി∙ സാമുദായിക സ്പർധ സൃഷ്ടിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ചു മാതൃഭൂമി ന്യൂസ് ചാനൽ അവതാരകനെതിരെ പ്രഥമവിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്യാനുള്ള നീക്കം അപലപനീയമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്). ഇത്തരം നീക്കങ്ങൾ അധികാര ദുർവിനിയോഗമാണെന്നും ജനാധിപത്യ രാജ്യത്തു മാധ്യമസ്വാതന്ത്ര്യത്തിനു വെല്ലുവിളിയാണെന്നും ഐഎൻഎസ് പ്രസ്താവനയിൽ ആരോപിച്ചു.