ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി രോഗബാധിതനായപ്പോഴും മരിച്ചപ്പോഴും സന്ദർശിക്കാനെത്താതിരുന്ന മൂത്തമകൻ എം.കെ.മുത്തു, പിതാവിന്റെ സമാധിയിൽ ആദരാഞ്ജലി അർപ്പിച്ചു. മറീന ബീച്ചിൽ കരുണാനിധിയെ സംസ്കരിച്ച സ്ഥലത്തു കുടുംബാംഗങ്ങൾക്കൊപ്പമാണ് എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹം സംസ്കാരച്ചടങ്ങിൽനിന്നു വിട്ടുനിന്നതെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. കരുണാനിധിയുടെ ആദ്യഭാര്യ പത്‌മാവതിയുടെ മകനാണു മുത്തു. കരുണാനിധി തിരക്കഥ എഴുതിയ ഒന്നിലേറെ ചിത്രങ്ങളിൽ മുത്തു നായകനായിട്ടുണ്ട്.
(ചിത്രം 1) കരുണാനിധി സമാധി. (ചിത്രം 2) അന്തരിച്ച ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ മൂത്തമകൻ എം.കെ.മുത്തു ഇന്നലെ മറീനയിൽ കരുണാനിധിയുടെ സമാധിയിലെത്തിയപ്പോൾ.
Advertisement