ഹൈദരാബാദ്∙ പരിസ്ഥിതി, ജലസംരക്ഷണത്തെക്കുറിച്ചു രാജ്യവ്യാപകമായി ബോധവൽക്കരണം നടത്താൻ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തീരുമാനിച്ചു. ആന്ധ്രയിൽ തുംഗഭദ്ര നദിക്കരയിലെ രാഘവേന്ദ്ര മഠത്തിൽ നടന്ന ദേശീയ സമ്മേളനത്തിലാണു തീരുമാനം.
ബിജെപി അധ്യക്ഷൻ അമിത് ഷായും ആർഎസ്എസ് മേധാവി മോഹൻ ഭഗവതും സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലെ പ്രളയദുരന്തവുമായി ബന്ധപ്പെട്ടു രക്ഷാദൗത്യത്തിൽ സജീവമായിരുന്ന പ്രവർത്തകരെ നേതാക്കൾ അനുമോദിച്ചു.