Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാബഹാർ തുറമുഖം ഒരു മാസത്തിനകം ഇന്ത്യയ്ക്കു കൈമാറും: ഇറാൻ

chabahar

ന്യൂഡൽഹി ∙ ഇറാനിലെ ചാബഹാർ തുറമുഖം പ്രവർത്തനസജ്ജമായെന്നും മേൽനോട്ടത്തിനും നടത്തിപ്പിനുമായി ഒരു മാസത്തിനുള്ളിൽ ഇന്ത്യയ്ക്കു കൈമാറുമെന്നും ഇറാനിലെ റോഡ്, നഗരവികസനമന്ത്രി അബ്ബാസ് അഖൂന്ദി അറിയിച്ചു. നിതി ആയോഗ് നടത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കോടിക്കണക്കിനു ഡോളറിന്റെ വ്യാപാരം പ്രതീക്ഷിക്കുന്ന ഈ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും ഒപ്പിട്ട കരാറനുസരിച്ചാണു കൈമാറുന്നത്.

അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പാക്കിസ്ഥാൻ വഴിയല്ലാതെ ഇന്ത്യയ്ക്കു സാധനങ്ങൾ എത്തിക്കാവുന്ന ഈ തുറമുഖ പദ്ധതിയിൽ അഫ്ഗാനിസ്ഥാനും പങ്കാളിയാണ്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഈ മേഖലയിൽ പെടാത്ത അമേരിക്കയ്ക്കു കാര്യമില്ലെന്നും വികസനത്തിന് ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം അനിവാര്യമാണെന്നും അബ്ബാസ് അഖൂന്ദി പറഞ്ഞു.