വള്ളിച്ചെരിപ്പും ബർമുഡയും വിലക്കി അലിഗഡ്

ന്യൂഡൽഹി ∙ ഷോർട്സ്, വള്ളിച്ചെരിപ്പ് എന്നിവ ധരിച്ചു ഹോസ്റ്റൽ മുറിക്കു പുറത്തിറങ്ങരുത്. കറുത്ത ഷെർവാണിയോ കുർത്ത–പൈജാമയോ  ഇട്ടു മാത്രമേ സർവകലാശാലയുടെ പ്രധാന പരിപാടികളിൽ പങ്കെടുക്കാവൂ – അലിഗഡ് മുസ്‍ലിം സർവകലാശാല വിദ്യർഥികൾക്കു നൽകിയിരിക്കുന്ന നിർദേശങ്ങളിൽ ചിലതാണിത്. 

ആൺകുട്ടികൾക്കായുള്ള ‘സർ ഷാ സുലൈമാൻ ഹാൾ’ ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണു ചട്ടങ്ങൾ. ഭക്ഷണ, വായന മുറികളിൽ പോകുമ്പോഴും ബർമുഡ പാടില്ല, 

മുതിർന്ന വിദ്യാർഥികൾക്കൊപ്പം ഹോസ്റ്റൽ മെസിൽ നിന്നു ഭക്ഷണം കഴിച്ചാൽ പണം നൽകേണ്ടത് സീനിയറാണ്, ഹോസ്റ്റലിലെ ജീവനക്കാരെ ‘ഭായ്’, ‘മിയാ’ എന്നിങ്ങനെ വിളിക്കണം, പുറത്തു നിന്നു കൊണ്ടുവരുന്ന ഭക്ഷണം മുറിയിലെ മറ്റുള്ളവരുമായി പങ്കുവയ്ക്കണം തുടങ്ങി നിർദേശങ്ങൾ നീളുന്നു.