ന്യൂഡൽഹി∙ സ്വവർഗാനുരാഗത്തിന്റെ പേരിൽ തൊഴിൽസ്ഥലത്തു വിവേചനം നേരിട്ടുവെന്ന മുൻ ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ടെക് മഹീന്ദ്ര ഒരു ജീവനക്കാരനെ പുറത്താക്കി. 2015 ലാണു പരാതിക്ക് ആധാരമായ സംഭവം നടന്നത്. സ്വവർഗബന്ധം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിക്കു പിന്നാലെയാണു കഴിഞ്ഞയാഴ്ച ഗൗരവ് പി.പ്രമാണിക് ടീം മാനേജരിൽനിന്നു തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ആരോപണവിധേയനായ ജീവനക്കാരനെ പുറത്താക്കിയ വിവരം ട്വിറ്ററിലൂടെയാണു കമ്പനി അറിയിച്ചത്.