Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഡീഷ തീരത്ത് ‘ഡേയ് ’ കൊടുങ്കാറ്റ്, പേമാരി; വെള്ളപ്പൊക്കത്തിൽ വൻനാശം

Cyclonic storm 'Daye' - Odisha ‘ഡേയ്’ ചുഴലിക്കാറ്റുമൂലമുണ്ടായ മഴയിൽ സൈക്കിൾ റിക്ഷയുമായി സഞ്ചരിക്കുന്നവർ. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള ദൃശ്യം ചിത്രം: പിടിഐ

ഭുവനേശ്വർ ∙ ഒഡീഷ തീരത്ത് ആഞ്ഞടിച്ച ‘ഡേയ്’ ചുഴലിക്കൊടുങ്കാറ്റിലും പേമാരിയിലും മൽഖൻഗിരി ജില്ല ഒറ്റപ്പെട്ടു. പ്രധാന റോഡുകളും താഴ്ന്നപ്രദേശങ്ങളും മുങ്ങി. വൈദ്യുതിബന്ധം നിലച്ചു. നദികളിൽ വെള്ളം പൊങ്ങി. ബാലിമേള അണക്കെട്ടിലും ജലനിരപ്പുയർന്നു. ആളപായമില്ലെന്നാണ് ആദ്യ റിപ്പോർട്ട്. 

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 150 പേരെ രക്ഷപ്പെടുത്തിയതായി മൽഖൻഗിരി കലക്ടർ മനീഷ് അഗർവാൾ പറഞ്ഞു. ഒരാഴ്ചത്തേക്കുള്ള അടിയന്തര സഹായ വിതരണം ആരംഭിച്ചു. ഒഡീഷയിലെ കോരാപുട്ട്, റായഗഡ, നബരംഗ്പുർ, കാലഹന്തി എന്നീ ജില്ലകളിൽ ഇന്നുകൂടി ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. ദുരന്തനിവാരണസേനയെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ഇന്നലെ രാവിലെയോടെ തെക്കൻ ഒഡീഷ തീരം കടന്ന് ആന്ധ്രതീരത്തേക്കു പ്രവേശിച്ചു. കനത്ത മഴയോടെ ചുഴലിക്കാറ്റ് ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

related stories