ന്യൂഡൽഹി∙ സൈബർ യുദ്ധം നേരിടുന്നതിനുള്ള പ്രതിരോധ കോട്ടയൊരുക്കാൻ കരസേന. ഇതു സംബന്ധിച്ചു പ്രതിരോധ മന്ത്രാലയത്തിൽ ചർച്ച സജീവമായി.
സേനയുടെ ഡേറ്റ കേന്ദ്രം (സിഡിസി) ആസ്ഥാനമാക്കിയാകും കമാൻഡിന്റെ പ്രവർത്തനം. താഴേത്തട്ടിലുള്ള സേനാകേന്ദ്രങ്ങളെയും കമാൻഡുമായി ബന്ധിപ്പിക്കും.
സൈബർ യുദ്ധമുറയിൽ ചൈന ശക്തി വർധിപ്പിക്കുന്ന സാഹചര്യത്തിൽ, ഹാക്കർമാരിൽനിന്ന് ഇന്ത്യൻ പ്രതിരോധ ശൃംഖലയെ സംരക്ഷിക്കാൻ ഊർജിത ശ്രമം ആവശ്യമാണെന്നാണു സേനയുടെ നിലപാട്.
കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ച് ഒരുവർഷത്തിനകം കമാൻഡ് സജ്ജമാക്കും.