ജോധ്പുർ∙ രാജസ്ഥാനിൽ ജാട്ട് സമുദായ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടു പുതിയ പാർട്ടി വരുന്നു. ജോധ്പൂരിൽ 29ന് നടത്തുന്ന റാലിയിൽ സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്നു ജാട്ട് നേതാവ് ഹനുമാൻ ബെനിവാൾ പറഞ്ഞു. ഖിൻവസാറിൽനിന്നുള്ള സ്വതന്ത്ര എംഎൽഎയാണു ബെനിവാൾ. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി വിമതൻ ഗ്യാൻശ്യാം തിവാരി അടക്കം നേതാക്കളുമായി ചർച്ചയിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഡിസംബർ 7നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി 200 മണ്ഡലങ്ങളിൽ മൽസരിക്കും. അഴിമതിക്കാരായ ബിജെപിയെയും കേൺഗ്രസിനെയും ജനങ്ങൾ മടുത്തെന്നും ബെനിവാൾ പറഞ്ഞു.
സംസ്ഥാനത്തെ ജാട്ട് ഭൂരിപക്ഷ മേഖലകളായ ബിക്കാനീർ, ബാർമർ, സികാർ, ജോധ്പുർ,നാഗർ എന്നിവിടങ്ങളിൽ സമുദായ പിന്തുണ തേടി പര്യടനം നടത്തിവരികയാണു ബെനിവാൾ.