ബെംഗളൂരു ∙ കഞ്ചാവ് പ്രോൽസാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്ന പരാതിയിൽ വിവാദ സന്യാസി നിത്യാനന്ദയ്ക്കെതിരെ പൊലീസ് അന്വേഷണം. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലിൽ നടത്തിയ പ്രഭാഷണത്തിൽ കഞ്ചാവ് ധ്യാനത്തിനു സഹായിക്കും എന്നു നിത്യാനന്ദ പറഞ്ഞതായാണ് പരാതി. കഞ്ചാവ് പച്ചിലമരുന്ന് ആയതിനാൽ മദ്യത്തെപ്പോലെ അടിമപ്പെടില്ലെന്നും പറയുന്നുണ്ട്.