കണ്ണൂർ∙ മുൻ മന്ത്രി കെ.ബാബുവിന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്ന തിരുവനന്തപുരം നേമം സ്വദേശി കിരൺ ആർ.ടി.നായർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റത്തിനു കേസ്. ഒരു കോടി രൂപ തട്ടിപ്പുനടത്തിയതായി ഒടയംചാൽ പടിമരുത് സ്വദേശി പച്ചപ്പതിക്കൽ വിനീഷ് ജോർജ് രാജപുരം പൊലീസിൽ നൽകിയ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 2016 ജനുവരി 28 മുതൽ ഒക്ടോബർ ഏഴു വരെ പല തവണയായി ഒരു കോടി രൂപ തട്ടിയെടുത്തതായി വിനീഷ് ജോർജ് പരാതിയിൽ പറയുന്നു.
representative image
Advertisement