ന്യൂഡൽഹി ∙ 2010–2015 കാലയളവിൽ ഇന്ത്യയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 591 പേർ. അറസ്റ്റ് സംബന്ധിച്ച നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇന്ത്യയിലെ കസ്റ്റഡിമരണങ്ങളുടെ പ്രധാനകാരണമെന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു കൊണ്ടു യുഎസ് കേന്ദ്രമാക്കിയുള്ള ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ സ്ഥാപകൻ ഹെൻറി ടിപ്ഹാംഗേ പറഞ്ഞു.
കസ്റ്റഡിയിലെടുക്കുന്നവരെ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ട്. പൊലീസും നീതിന്യായ സംവിധാനവും ഇതിൽ ഒരുപോലെ ഉത്തരവാദികളാണ് – ഹെൻറി പറഞ്ഞു. 2015ൽ മാത്രം 97 പേരാണു കസ്റ്റഡിയിൽ മരിച്ചത്. ആറുപേർ പൊലീസ് പീഡനമേറ്റു ജയിലിൽ മരിച്ചു – റിപ്പോർട്ട് പറയുന്നു.