Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ്യാറ്റിന്‍കര കൊല: പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ

neyyattinkara-sanal-death-mother സനലിന്റെ അമ്മ മനോരമ ന്യൂസിനോടു സംസാരിക്കുന്നു

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്നു സനലിന്റെ അമ്മ. ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാനായിട്ടില്ല. പ്രതിയെ പിടിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്നും അമ്മ രമണി മനോരമ ന്യൂസിനോടു പറഞ്ഞു.

അതേസമയം, ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പി സുഗതന്‍, സിഐ എ.മോഹനന്‍ എന്നിവര്‍ക്കു പുറമേ 4 എസ്ഐ, 4 എഎസ്ഐ, 1 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ എന്നിവർ സംഘത്തിലുണ്ട്.

സംഭവം നടന്ന സ്ഥലത്തെത്തി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. പ്രധാന സാക്ഷികളെ കണ്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെ, കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ ഇന്നു പരിഗണിക്കും.