Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിനെ കണ്ടപ്പോൾ വെട്ടിച്ചുമാറ്റി; യുപിയിൽ പൊലീസ് ജീപ്പിടിച്ചു വീട്ടമ്മ മരിച്ചു

cow Representational Image

ലക്നൗ∙ റോഡിനുകുറുകെ ചാടിയ പശുവിനെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പിടിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹരിയയില്‍ അറുപതുകാരി ഉഷാദേവിയാണ് വാഹനമിടിച്ചു മരിച്ചത്. ഇവരുടെ രണ്ട് കൊച്ചുമക്കളുള്‍പ്പെടെ മൂന്നുപേര്‍ക്കു പരുക്കേറ്റു.

പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിത്തിരിച്ച പൊലീസ് വാഹനമിടിച്ചാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഉഷാദേവിയും കൊച്ചുമക്കളും കൂടി നടന്നുപോകുമ്പോഴാണ് യുപി പൊലീസിന്റെ ജീപ്പ് അതുവഴി വന്നത്.

പെട്ടെന്നൊരു പശു കുറുകെ ചാടി. പശുവിനെ ഇടിക്കാതിരിക്കാൻ പൊലീസ് ജീപ്പ് ഡ്രൈവർ വെട്ടിച്ചുമാറ്റി. ഉഷാദേവിയുടെമേല്‍ ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു. ജീപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.